കണ്ണൂർ: എട്ടാംക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണുമരിച്ചു. കണ്ണൂർ പാനൂർ കണ്ണങ്കോട് അടുത്താണ് സംഭവം. കണ്ണങ്കോട് പുതുക്കോട് അബ്ദുൽ റസാഖിന്റെയും, അഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.
06/06/22 (തിങ്കളാഴ്ച) രാത്രി വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും, കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 07/06/22 (ചൊവ്വാഴ്ച) രാവിലെ മരണം സ്ഥിരീകരിച്ചു. ഫർമിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിനുശേഷം മാത്രമേ മരണകാരണം വ്യക്തമായി അറിയാൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

