വയനാട്ടിൽ ആദിവാസി ഗോത്രമഹാസഭയുടെ കുടിൽകെട്ടി സമരം

വയനാട്: വയനാട്ടിൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ഭൂസമരം. വയനാട് സുൽത്താൻ ബത്തേരി ഇരുളം വില്ലേജിലെ മരിയനാട് എസ്റ്റേറ്റിൽ ആദിവാസികൾ കുടിൽകെട്ടി സമരം ആരംഭിച്ചു. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക് നൽകണം എന്ന മുദ്രാവാക്യമുയർത്തി കൊണ്ടാണ് സമരം. ഇരുളം മരിയനാട് എസ്റ്റേറ്റിൽ വനവികസന കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള 235ഏക്കർ എസ്റ്റേറ്റിലാണ് ആണ് ആദ്യഘട്ടത്തിൽ സമരം ആരംഭിച്ചത്.

മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്കടക്കം അർഹമായ ഭൂമി പതിച്ചു നൽകുന്നതിന് രണ്ടു പതിറ്റാണ്ടിനു ശേഷവും സർക്കാർ അലംഭാവം തുടർന്നു എന്നും ഇതാണ് സമരത്തിന് ഇറങ്ങാൻ ഇടയാക്കിയതെന്നും സമരത്തിൽ പങ്കെടുക്കുന്നവർ പറഞ്ഞു. മുത്തങ്ങ തങ്ങളെ ഭയപ്പെടുത്തുന്നില്ല. മരണം വരെ സമരം തുടരും. ഞങ്ങൾക്ക് എവിടെയെങ്കിലും ജീവിക്കേണ്ടേ. മക്കൾക്ക് ജീവിക്കണ്ടേ. കുറച്ചു മണ്ണ് മാത്രമാണ് ആവശ്യം. പോലീസ് വന്നോട്ടെ ഭയമില്ല. പേടിയൊക്കെ പണ്ട് ആയിരുന്നു എന്നും സമരത്തിനിറങ്ങിയ ആദിവാസി സ്ത്രീകളടക്കമുള്ളവർ പറഞ്ഞു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് സമരസമിതിയും മഹാസഭയും അടക്കമുള്ള സംഘടനകളുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →