സഹൃദയാ എഞ്ചിനീയറിംഗ്‌ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തോടൊപ്പം പരിശീലനവും വരുമാനവും

മാള : കൊടകര സഹൃദയാ എഞ്ചിനീയറിംഗ്‌ കോളേജും ബില്‍ഡര്‍ ആന്റ്‌ ഡെവലപ്പ്‌മെന്റ്‌ രംഗത്തെ കമ്പനിയായ ചാലക്കുടി സൂര്യ ഹോംസും ധാരണാപത്രം ഒപ്പിട്ടു. പ്ലെയ്‌സ്‌മെന്റ്‌, ഗവേഷണം, പ്രോജക്ട്‌ ഡെവലപ്പ്‌മെന്റ്‌, ഇന്റേണ്‍ഷിപ്പ്‌,സാങ്കേതിക വിദ്യാ കൈമാറ്റം, പ്രോജക്ട്‌ ഫണ്ടിംഗ്‌, തുടങ്ങി വിവിധ മേഖലകളില്‍ കോളേജിലെ സിവില്‍ വിഭാഗവുമായി സൂര്യ ഹോംസ്‌ സഹകരിച്ച്‌ പ്രവര്‍ത്തിക്കും. ഇതുവഴി വിവിധ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തോടൊപ്പം പരിശീലനവും മികച്ച വരുമാനവും ലഭ്യമാകും.

സര്‍ക്കാര്‍ അംഗീകൃത മെറ്റീരിയല്‍ ടെസ്റ്റ്‌ലാബ്‌, വെളളത്തിന്റെ ഗുണപരിശോധനാ ലാബ്‌, കെട്ടിടങ്ങളുടെ മാസ്‌റ്റര്‍പ്ലാന്‍, സ്‌ട്രക്‌ച്ചറല്‍ ഡിസൈന്‍ ,മണ്ണ്‌പരിശോധനാ ലാബ്‌, സര്‍വേ തുടങ്ങി നിരവധി വിഭാഗങ്ങള്‍ പൊതുജനത്തിനായി സഹൃദയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

സഹൃദയാ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഫാ,ജോര്‍ജ്‌ പാറേമാന്‍,സൂര്യഹോംസ്‌ എംഡിബൈജോ പോളുമായാണ്‌ ധാരണാപത്രം ഒപ്പിട്ടത്‌. പ്രിന്‍സിപ്പാള്‍ ഡോ. നിക്‌സന്‍ കുരുവിള ,സിവില്‍ വിഭാഗം മേധാവി ഡോ.എം.ദൃശ്യ, പ്രൊഫ. സി.പി സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →