തിരുവനന്തപുരം ; സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം കൂടുതല്‍ അരി കിട്ടും. വെളള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി ലഭിക്കും. കഴിഞ്ഞ മാസംവരെ നല്‍കിയിരുന്ന വിഹിതത്തില്‍ രണ്ടുകിലോ വര്‍ദ്ധിപ്പിച്ചു. കിലോയ്‌ക്ക 10 രൂപ നിരക്കിലാണ് വിതരണം. ഈ മാസം അതത് റേഷന്‍ കടകളിലെ നീക്കിയിരിപ്പ് അനിസരിച്ച വെളള ,നീല കാര്‍ഡുടമകള്‍ക്ക് 5 കിലോയും ബ്രൗണ്‍കാര്‍ഡുടമകള്‍ക്ക് രണ്ടുകിലോയും സ്‌പെഷല്‍ അരി കിലോയ്‌ക്ക് 15 രൂപയ്‌ക്ക് നല്‍കും. മഞ്ഞ ,പിങ്ക് റേഷന്‍ കാര്‍ഡ്‌ന് 5 കിലോ അരി സൗജന്യം.
കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം ഈ മാസം മഞ്ഞ,പിങ്ക് റേഷന്‍ കാര്‍ഡിന് അഞ്ചുകിലോ അരി സൗജന്യമായി നല്‍കും. കഴിഞ്ഞ മാസം വരെ 4 കിലോ അരിയും ഒരുകിലോ ഗോതമ്പും ആണ് ഈ പദ്ധതി പ്രകാരം നല്‍കിയിരുന്നത്. റേഷനരി കൂടുതല്‍ കിട്ടുമ്പോള്‍ ഗോതമ്പും ആട്ടയും ഈ മാസം കുറയും.
മുന്‍ഗണനാ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പ് നിര്‍ത്തിയ സാഹചര്യത്തിലാണ് ഇത്. നീല ,വെളള ബ്രൗണ്‍ കാര്‍ഡുടമകള്‍ക്ക് അതത് താലൂക്കിലെ നീക്കിയിരുപ്പ് അനുസരിച്ച മാത്രമാകും ഈ മാസം പാക്കറ്റ് ആട്ട വിതരണം ചെയ്യുക. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുളള കാലത്തെ മണ്ണെണ്ണ വിതരണം തുടരും.

