പൂയംകുട്ടി പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി

കോതമംഗലം: പൂയംകുട്ടിപുഴയില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി. കുട്ടമ്പുഴക്ക്‌ ഒരു കിലോമീറ്റര്‍ മാറി കാക്കനാടന്‍ കടവിലാണ്‌ കൊമ്പന്റെ ജഡം കണ്ടെത്തിയത്‌. 2022 ജൂണ്‍ 1-ന്‌ രാവിലെ കടവില്‍ കുളിക്കാനെത്തിയവരാണ്‌ ജഡം കണ്ടത്‌. പുഴക്കുനടുവില്‍ പാറക്കെട്ടില്‍ തങ്ങിനില്‍ക്കുകയായിരുന്നു. ആനക്കൂട്ടത്തിനൊപ്പം സഞ്ചരിക്കവെ വെളളച്ചാട്ടത്തിനു മുകളില്‍ നിന്ന്‌ കാല്‍വഴുതി വീണ്‌ ചരിഞ്ഞതാണെന്നാണ്‌ പോസറ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌. കൊമ്പന്റെ കാലുകള്‍ ഒടിഞ്ഞ നിലയിലും മസ്‌തകത്തിന്റെ അകം ചിതറിയ നിലയിലും ആയിരുന്നു.

13 വയസുളള കൊമ്പന്റെ ജഡത്തിന്‌ ഒരു ദിവസത്തെ പഴക്കമേയുളളു. ജഡം കരയിലേക്കു വലിച്ചുകയറ്റി ജെ.സിബിയുടെ സഹായത്തോടെ ടിപ്പറില്‍ കയറ്റി അട്ടിക്കളം വനാന്തരത്തില്‍ സംസ്‌കരിച്ചു. അസി : ഫോറസ്‌റ്റ്‌ വെറ്ററിനറി സര്‍ജന്‍ ഡോ.ബിനോയ്‌ സി.ബാബു ,റേഞ്ച്‌ ഓഫീസര്‍ എ.പി.ശ്രീജിത്‌ ,ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസര്‍ എസ്‌.എസ്‌ ബെന്‍സിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്‌.

Share
അഭിപ്രായം എഴുതാം