ലോകകപ്പ് ഷൂട്ടിങ്: ഇന്ത്യക്കു സ്വര്‍ണം

ബാകു: അസര്‍ബൈജാനിലെ ബാകുവില്‍ നടന്ന ഐ.എസ്.എസ്.എഫ്. ലോകകപ്പില്‍ ഇന്ത്യക്കു സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ റൈഫിള്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്.ഇളവേണി വാളറിവന്‍, രമിത, ശ്രേയ അഗര്‍വാള്‍ എന്നിവരാണ് ഇന്ത്യക്കു വേണ്ടി മത്സരിച്ചത്. ഡെന്‍മാര്‍ക്കിനെയാണ് ഫൈനലില്‍ (175) തോല്‍പ്പിച്ചത്. അനാ നീല്‍സണ്‍, എമ്മാ കോച്, റിക്കി മാഗി ഇബ്സെന്‍ എന്നിവരാണു ഡെന്‍മാര്‍ക്കിനു വേണ്ടി മത്സരിച്ചത്.പോളണ്ടിനാണു വെങ്കലം. മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ് ഇളവേണി വാളറിവന്‍. പുരുഷ വിഭാഗം റൈഫിള്‍ ടീം ഇനത്തില്‍ ഇന്ത്യക്കു വെങ്കലം നഷ്ടപ്പെട്ടു.ക്രൊയേഷ്യയോടാണ് അവര്‍ തോറ്റത് (1610). രുദ്രാക്ഷ് പാട്ടീല്‍, പാര്‍ഥ് മാഖിജ, ധനുഷ് ശ്രീകാന്ത് എന്നിവരാണു മത്സരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →