ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കിയില്‍ നിലവിലെ ചാമ്പ്യനായ ഇന്ത്യ ഫൈനല്‍ കാണാതെ നിരാശപ്പെടുത്തി. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോടു 4-4 നു സമനില വഴങ്ങിയതോടെയാണ് ഇന്ത്യ ഫൈനലില്‍നിന്നു പുറത്തായത്. 31/05/22 നടന്ന മറ്റൊരു മത്സരത്തില്‍ ജപ്പാനെ 5-0 ത്തിനു തോല്‍പ്പിച്ച മലേഷ്യ ഫൈനലിലേക്കു മുന്നേറി. ഇന്ത്യയും മലേഷ്യയും ദക്ഷിണ കൊറിയയും അഞ്ച് പോയിന്റ് വീതം നേടി ഒപ്പമെത്തി.
ഗോള്‍ വ്യത്യാസമാണ് സൂപ്പര്‍ ഫോറിലെ രണ്ടാമനെ കണ്ടെത്താന്‍ പരിഗണിച്ചത്. നീലം സന്‍ജീപ് എക്സസ്, ദിപ്സാകന്‍ ടിര്‍ക്കി, മഹേഷ് ശേഷ ഗൗഡ, ശക്തിവേല്‍ മാരീശ്വരന്‍ എന്നിവര്‍ ഇന്ത്യക്ക് വേണ്ടി ഗോളടിച്ചു.കൊറിയക്ക് വേണ്ടി ജാങ് ജോങ്ഹ്യുന്‍, ജി വൂ ചോന്‍, കിം ജുങ് ഹൂം ജുങ് മാന്‍ജീ എന്നിവര്‍ ഗോളടിച്ചു. ഇന്നു നടക്കുന്ന ഫൈനലില്‍ ദക്ഷിണ കൊറിയ മലേഷ്യയെ നേരിടും.വെങ്കലം നേടാനുള്ള പോരാട്ടത്തില്‍ ഇന്ത്യ ജപ്പാനെ നേരിടും. റൗണ്ട് റോബിന്‍ അടിസ്ഥാനത്തിലാണ് സൂപ്പര്‍ ഫോര്‍. ഇന്ത്യ ആദ്യ മത്സരത്തില്‍ ജപ്പാനെ 2-1 നു തോല്‍പ്പിച്ചിരുന്നു. മലേഷ്യയെ 3-3 നു സമനിലയില്‍ തളയ്ക്കാനുമായി.