ജോ ആൻഡ് ജോ മൂന്നാം വാരത്തിലേക്ക്

അരുണും രവീഷ് നാഥ് എന്നിവർ എഴുതി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത് ഇമാജിന്‍ സിനിമാസും സിഗ്നേച്ചര്‍ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന
ഏറ്റവും പുതിയ ചിത്രമാണ് ജോ ആന്‍ഡ് ജോ. ക്ലീന്‍ സര്‍ട്ടിഫിക്കറ്റുമായി ചിത്രം 13ന് പ്രദര്‍ശനത്തിന് എത്തിയ ഈ ചിത്രം മികച്ച പ്രതികരണം നേടി ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് മുന്നേറുകയാണ്. സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അന്‍സാര്‍ ഷാ ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. കോമഡി ഡ്രാമ വിഭാഗത്തിലാണ് ചിത്രം. നിഖില വിമല്‍, മാത്യു തോമസ്, സ്മിനു സിജോ എന്നിവരാണ് ജോ ആന്‍ഡ് ജോ മലയാളത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെസ്‌ലെ, മാത്യു തോമസ്, ജോണി ആന്റണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →