തിരുവനന്തപുരം: വിദ്വേഷവും ഭീതിയും വിതച്ചും കൊയ്തും അപരനിർമ്മിതി നടത്തിയും നമ്മുടെ നാടിനെ നശിപ്പിക്കാൻ വർഗീയവാദികൾ ശ്രമിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്ന് ടി.എൻ പ്രതാപൻ എം.പി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ. നെയ്യാറ്റിൻകരയിൽ വിഎച്ച്പി സംഘടിപ്പിച്ച റാലിയിൽ വാളുകളേന്തി പെൺകുട്ടികൾ അണിനിരന്ന സംഭവത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.
മതരാഷ്ട്രവാദികൾക്ക് ഭാരതത്തിന്റെ മഹത്വം മനസ്സിലാകില്ലെന്നും ഇത്തരം ആപൽക്കരമായ പ്രകടനങ്ങളും പ്രദർശനങ്ങളും കേരളത്തിൽ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

