ഡെല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുളളറ്റ് പ്രൂഫ് കവചം തയ്യാറാക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ഗവേഷണ വിഭാഗത്തില്‍ ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ അ്ന്ത്യഘട്ടത്തിലാണ്. ഡി.ആര്.ഡി.ഒ ചെയര്മാന് ഡോ. ജി.സതീഷ് റെഢിയാണ് ഇക്കാര്യം ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഡിയ അഥവാ ഡി.ആര്‍ഡി.ഒ ഇന്‍ഡിസ്ട്രി അക്കാദമിയുടെ രാജ്യമൊട്ടാകെയുളള സെന്ററുകളുടെ ചെലവിലാണ് ഇതിന്റെ പരീക്ഷണം നടക്കുന്നത്. നിര്‍മാണം അവസാനഘട്ടത്തിലാണെന്നും രണ്ടുമാസത്തിനുളളില്തന്നെ ബുളളറ്റ് പ്രൂഫ് വെസ്റ്റ് തയാറാകുമെന്നും സതീഷ് റെഡ്ഡി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ടിലറി വെപ്പണും ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എടിഎജിഎസ് എന്ന ഈ ആധുനീക ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം ലോകത്തില്‍ നിലവിലുളള എല്ലാ ലോങ്ങ് റേഞ്ച് ആര്ട്ടിലറിയേക്കാളും പ്രഹര പരിധിയുളളതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വകാര്യ പ്രതിരോധ മേഖലക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എല്ലാവിധ പിന്തുണയും ഡി.ആര്‍ഡി.ഒ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

