സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി അനെര്‍ട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രിഷ്യന്മാര്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ക്കാണ് മേള. മെയ് 29ന് രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന മേളയില്‍ സൗരോര്‍ജ്ജ മേഖലയിലെ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. പരിശീലനം ലഭിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.