മേയ് 9 കലാപം: മഹീന്ദയെ സി.ഐ.ഡി. ചോദ്യം ചെയ്തു

കൊളംബോ: മേയ് 9ന് ശ്രീലങ്കയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയെ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് (സി.ഐ.ഡി) ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂര്‍ നീണ്ടു. പ്രക്ഷോഭകര്‍ക്കു നേരെ മഹീന്ദ അനുകൂലികള്‍ നടത്തിയ ആക്രമണമാണു കലാപത്തില്‍ കലാശിച്ചത്. 10 പേരാണു കലാപത്തില്‍ കൊല്ലപ്പെട്ടത്. 200 പേര്‍ക്കു പരുക്കേറ്റു.

Share
അഭിപ്രായം എഴുതാം