വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിച്ചറിഞ്ഞതായി സൂചന

ആലപ്പുഴ ; പോപ്പുലര്‍ ഫ്രണ്ട്‌ റാലിക്കിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പോലീസ്‌ തിരിച്ചറിഞ്ഞതായി സൂചന. കുട്ടി എറണാകുളം തോപ്പുംപടി സ്വദേശിയാണെന്നാണ്‌ ലഭിക്കുന്ന വിവരം. കുട്ടിയുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങളൊന്നും പോലീസ്‌ പുറത്തുവിട്ടിട്ടില്ല. കുട്ടിയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി ആലപ്പുഴ സൗത്ത്‌ പോലീസ്‌ തോപ്പുംപടിയിലെത്തി.

മുദ്രാവക്യം വിളിച്ച കുട്ടിയെക്കുറിച്ചു ലഭിച്ച സൂചനകള്‍ പ്രകാരമാണ്‌ പോലീസെത്തിയത്‌. മുമ്പും പോപ്പുലര്‍ ഫ്രണ്ടിന്റെ റാലികളില്‍ ഈ കുട്ടി മുദ്രാവാക്യം വിളിച്ചത്‌ പോലീസ്‌ പരിശോധിച്ചുവരികയാണ്‌. 2022 മെയ്‌ 21 ശനിയാഴ്‌ച പോപ്പുലര്‍ ഫ്രണ്ട്‌ ആലപ്പുഴയില്‍ നടത്തിയ റാലിയിലാണ്‌ പ്രവര്‍ത്തകന്റെ തോളിലേറി എത്തിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്‌. കുട്ടിയ തോളിലേറ്റിയ അന്‍സാറിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്‌തിരുന്നു. എന്നാല്‍ കുട്ടിയെ അറിയില്ലെന്നാണ്‌ അന്‍സാര്‍ പോലീസിനോട്‌ പറഞ്ഞത്‌.

പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയതാണെന്നാണ്‌ അന്‍സാര്‍ നല്‍കിയിരിക്കുന്ന മൊഴി. അതേസമയം കേസില്‍ അറസ്‌റ്റിലായ പോപ്പുലര്‍ ഫ്രണ്ട്‌ ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ പി.എ.നവാസ്‌, മുദ്രാവക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ എന്നിവരെ ആലപ്പുഴ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി രണ്ടചാഴ്‌ചത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു. കേസില്‍ കൂടുതല്‍ അറസ്‌റ്റ്‌ വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. വിദ്വേഷ മുദ്രാവാക്യംവിളി സംബന്ധിച്ച്‌ ദേശീയ ബാലാവകാശ കമ്മീഷന്‌ ഉടന്‍ റിപ്പോര്‍ട്ടുനല്‍കുമെന്ന്‌ പോലീസ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →