മുംബൈ: ഇന്ത്യന്‍ സര്‍ക്കാര്‍ ബജറ്റില്‍ പറയുന്ന ധനക്കമ്മി പരിധിയില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യതയെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സര്‍ക്കാര്‍ കടമെടുക്കല്‍ ഇനിയും കൂട്ടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഉയര്‍ന്ന പണപ്പെരുപ്പം കണക്കിലെടുത്ത് വിലക്കയറ്റത്തില്‍നിന്ന് ആളുകളെ രക്ഷിക്കാനാണ് സുപ്രധാന ചരക്കുകള്‍ക്കുള്ള നികുതിഘടനയില്‍ മാറ്റം വരുത്തിയത്.പുതിയ നീക്കങ്ങള്‍ സാമ്പത്തിക ആശങ്കകള്‍ വര്‍ധിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. 2022-23 ലെ ജി.ഡി.പിയുടെ 6.4% എന്ന കമ്മി ലക്ഷ്യം കൈവരിക്കുമോ എന്നു സംശയമുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആര്‍.ബി.ഐ. ഗവര്‍ണറുടെ പ്രതികരണം. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഫിസ്‌കല്‍, മോണിറ്ററി അതോറിറ്റികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ദാസ് പറഞ്ഞു.