വീണ്ടും തകര്‍ന്ന് ഓഹരി വിപണി

മുംബൈ: വീണ്ടും തകര്‍ന്ന് ഓഹരി വിപണി. ആഗോള വിപണികളിലെ വമ്പന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചത്. ഐടി, മെറ്റല്‍ ഓഹരികളിലുണ്ടായ വില്പന സമ്മര്‍ദമാണ് സൂചികകള്‍ക്ക് കനത്ത പ്രഹരമായത്. 300-ലേറെ പോയിന്റ് തകര്‍ച്ചയോടെ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഒരു ഘട്ടത്തിലും കരകയറാനായില്ല. ഇന്നലത്തെ വ്യാപാരത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് 6.75 ലക്ഷം കോടി രൂപയാണ്.

സെന്‍സെക്സ് 1,416 പോയിന്റ് താഴ്ന്ന് 52,792.23ലും നിഫ്റ്റി 430.90 പോയിന്റ് നഷ്ടത്തില്‍ 15,809.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപ്രോ, എച്ച്.സി.എല്‍. ടെക്നോളജീസ്, ടി.സി.എസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍.ഐ.ടി.സി, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു. എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.വിശാല വിപണികളില്‍ ബി.എസ്.ഇ. മിഡ്ക്യാപ് സൂചിക 2.6 ശതമാനവും ബി.എസ.്ഇ. സ്മോള്‍ക്യാപ് സൂചിക 2.3 ശതമാനവും നഷ്ടം രേഖപ്പെടുത്തി.ഓഹരി വിപണി തകര്‍ന്നടിഞ്ഞപ്പോള്‍ എട്ട് കേരള കമ്പനികളാണ് നേട്ടമുണ്ടാക്കിയത് . കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈല്‍ , ധനലക്ഷ്മി ബാങ്ക് , കേരള ആയുര്‍വേദ , കിറ്റെക്സ് , വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് എന്നിവയാണ് ഇന്നലെ മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 9.61 ശതമാനമാണ് ഇടിഞ്ഞത്.ആസ്റ്റര്‍ ഡി.എം, എവിറ്റി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, എഫ്എസിടി, ഫെഡറല്‍ ബാങ്ക്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), നിറ്റ ജലാറ്റിന്‍ എന്നിവയുടെ മൂല്യം മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →