ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണോദ്ഘാടനം

സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങൾക്കായി പ്രതിമാസം അരലക്ഷം രൂപ (രണ്ടാം വർഷം പ്രതിമാസം ഒരുലക്ഷം രൂപ) നൽകുന്ന ‘ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകൾ’ മുഖ്യമന്ത്രി പിണറായി വിജയൻ മേയ് 18ന് വിതരണം ചെയ്യും.
വിവിധ വിഷയങ്ങളിൽ പിഎച്ച്ഡി പൂർത്തിയാക്കിയ 500 ഗവേഷകപ്രതിഭകൾക്ക് നൽകാൻ തീരുമാനിച്ച ഫെലോഷിപ്പുകളിൽ ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 77 പേർക്കാണ് മുഖ്യമന്ത്രി വിതരണം ചെയ്യുന്നത്.

പത്ത് പ്രധാന വിഷയങ്ങളിൽ നൂതനമായ ഗവേഷണ ആശയങ്ങൾ പ്രൊജക്ടുകളായി നൽകിയ അപേക്ഷകരിൽനിന്നാണ് 77 പ്രതിഭകളെ തിരഞ്ഞെടുത്തത്. മുഴുവൻസമയ ഗവേഷണത്തിനായി രണ്ടുവർഷത്തേക്കാണ് ഫെലോഷിപ്പ്. ആവശ്യമെങ്കിൽ പരമാവധി ഒരു വർഷത്തേക്ക് കാലാവധി നീട്ടി നൽകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →