നവാഗതനായ സിബി ചക്രവർത്തി സംവിധാനം ചെയ്ത് ശിവകാര്‍ത്തികേയൻ ചിത്രമായ ‘ഡോണ്‍’ മികച്ച പ്രതികരണവുമായിട്ടാണ് പ്രദര്‍ശനം തുടരുന്നത്. മെയ് 13 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിലെ കളക്ഷന്‍ വിവരങ്ങള്‍ ഇപ്പോഴിതാ പുറത്ത് വന്നിരിക്കുന്നു.
മുന്ന് ദിവസം കൊണ്ട് 30 കോടി കളക്ഷന്‍ ചിത്രം പിന്നിട്ടു. ‘ഡോണ്‍’ ആദ്യ ദിനം 13 കോടിയും രണ്ടാം ദിവസം 11 കോടിയും മൂന്നാം ദിവസം ചിത്രം 9 കോടിയും നേടിയെന്നാണ് റിപ്പോര്‍ട്ട്.
ശിവകാര്‍ത്തികേയനെ കൂടാതെ പ്രിയങ്ക അരുള്‍ മോഹന്‍, എസ് ജെ സൂര്യ, സമുദ്രക്കനി, സൂരി, ശിവാംഗി, ബാല, ആര്‍ജെ വിജയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ശ്രമിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ഈ ചിത്രം ഒരു എന്റര്‍ടെയ്നറാണ് സിനിമയാണ്.

