റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇറാഖിലെപുരാവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചു: ബ്രിട്ടീഷ് ജിയോളജിസ്റ്റിന് വധശിക്ഷാ ഭീഷണി

May 17, 2022 - 10:55 am

ബാഗ്ദാദ്: ഇറാഖിലെ എറിദുവില്‍ നിന്നു പുരാവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതിനു ബ്രിട്ടീഷ് ജിയോളജിസ്റ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ വധശിക്ഷാ ഭീഷണിയില്‍.എറിദുവില്‍ നിന്ന് 12 കല്ലുകളും, പൊട്ടിയ കലങ്ങളുടെ കഷണങ്ങളും അടങ്ങുന്നവ കടത്താന്‍ ശ്രമിച്ചതിന് ബ്രിട്ടീഷ് ജിയോളജിസ്റ്റായ ജിം ഫിറ്റണ്‍, ജര്‍മനിയില്‍ നിന്നുള്ള വോള്‍ക്കര്‍ വാല്‍ഡ്മാന്‍ എന്നിവരാണ് പിടിയിലായത്. കുറ്റം തെളിഞ്ഞാല്‍ ഇറാഖിലെ നിയമമനുസരിച്ച് ഇവര്‍ക്കു വധശിക്ഷ ലഭിക്കും. ഇറാഖില്‍ പര്യടനം നടത്തിയശേഷം നാട്ടിലേക്കു മടങ്ങാന്‍ മാര്‍ച്ച് 20ന് ബാഗ്ദാദ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇവരുടെ പക്കല്‍നിന്ന് പുരാവസ്തുക്കള്‍ പിടിച്ചെടുത്തത്.പുരാവസ്തുക്കള്‍ കടത്തുന്നത് ഇറാഖില്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ഇതേക്കുറിച്ച് അറിവില്ലായിരുന്നെന്നാണു ഫിറ്റന്റെ നിലപാട്. ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും കണ്ടില്ലെന്നും അദ്ദേഹം വാദിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *