ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇരുപത്തിയഞ്ചാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ 15/05/22 ചുമതലയേറ്റു.മുന്‍ ധനകാര്യ സെക്രട്ടറിയാണ് രാജീവ് കുമാര്‍. 2020 സെപ്റ്റംബര്‍ മുതല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. 12/05/22 വ്യാഴാഴ്ചയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്.നിലവില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന സുശീല്‍ ചന്ദ്ര 14/05/22 ശനിയാഴ്ച പടിയിറങ്ങി.രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം.2024 ലോക്സഭാ തെരഞ്ഞെടുപ്പും ഒട്ടേറെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഇനി രാജീവ് കുമാറിന്റെ മേല്‍നോട്ടത്തിലാകും.
രാജീവ് കുമാര്‍ ചുമതലയേറ്റു
