ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി എഎ റഹിം തുടരും; കേരളത്തില്‍ നിന്ന്‌ 10 പേര്‍ കേന്ദ്ര കമ്മറ്റിയില്‍

കൊൽക്കത്ത: കൊൽക്കത്തയില്‍ നടന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ എഎ റഹിം പ്രസിഡന്റായി തുടരാന്‍ തീരുമാനിച്ചു. മന്ത്രി മുഹമ്മദ്‌ റിയാസ്‌ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ്‌ റഹിം ദേശീയ പ്രസിഡന്റായി സ്ഥാനമേറ്റത്‌. അതിനുമുമ്പ്‌ സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന വ്യക്തിയാണ്‌ റഹിം.

2022 മാര്‍ച്ചില്‍ രാജ്യ സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഡിവൈഎഫ്‌ ഐ ദേശീയ ഭാരവാഹിത്വം തുടരുകയായിരുന്നു. ഹിമാഗ്നരാജ്‌ ഭട്ടാചാര്യയാണ്‌ ജനറല്‍ സെക്രട്ടറി. വി.കെ സനോജ്‌,ജെയ്‌ക്ക്‌ സി.തോമസ്‌, എന്നിവര്‍ ജോയിന്റ്‌ സെക്രട്ടറിമാരായി. വി.വസീഫ്‌ വൈസ്‌ പ്രസിഡന്റായി .ചിന്താ ജെറോം,ഷിജുഖാന്‍. ഗ്രീഷ്‌മാ അജയ്‌ഘോഷ്‌ തുടങ്ങിയവരെയും കേന്ദ്ര കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. കേരളത്തില്‍ നിന്നും പത്തുപേരാണ്‌ കേന്ദ്രക്കമ്മറ്റിയിലുളളത്‌. എസ്‌എഫ്‌ ഐയില്‍ നിന്ന്‌ വി.പി സാനു, മയൂഖ്‌ ബിശ്വാസ്‌ എന്നിവരെയും കേന്ദ്ര കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →