തിരുവനന്തപുരം : ജനപ്രിയ ബ്രാന്‍ഡായ ജവാന് ഒരു ലിറ്റര്‍ ബോട്ടിലിന്റെ വിലയില്‍ 60 രൂപ കൂടും. 800ന് മേല്‍ വിലയുളള മദ്യത്തിന്റെ വിലയില്‍മാറ്റം വരുത്താതെ വിലകുറഞ്ഞ മദ്യത്തിന്റെ വിലയില്‍ 10 ശതമാനം വര്‍ദ്ദന വരുത്താനാണ് തീരുമാനം. വില വര്‍ദ്ധനവ് എന്നുമുതലണെന്ന് രണ്ടു ദിവസത്തിനകം വ്യക്തമാകും. വില വര്‍ദ്ധിപ്പിക്കാതെ ബെവ്‌ക്കോയ്‌ക്ക പിടിച്ചുനില്‍ക്കാനാവില്ലെന്ന് എക്‌സൈസ് മന്ത്രി എം ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മദ്യ നിര്‍മാതാക്കളുടെ ആവര്‍ത്തിച്ചുളള ആവശ്യം പരിഗണിച്ചാണ് വിലകൂട്ടാന്‍ വെബ്‌കോ ശുപാര്‍ശ നല്‍കിയത്. ചെറുകിട നിര്‍മാതാക്കള്‍ മദ്യ സപ്ലൈ കുറച്ചിട്ടുണ്ട്. ബാറുകളിലെ സാധാരണ കൗണ്ടറുകളില്‍ വിലകുറഞ്ഞ മദ്യം എത്തിയതോടെ ബിയറിന് ആവശ്യക്കാര്‍ കുറഞ്ഞു. നാലുവര്‍ഷം മുമ്പാണ് നിര്‍മാതാക്കള്‍ക്ക മദ്യ വില കൂട്ടി നല്‍കിയത്.
മധ്യപ്രദേശ് ,ഉത്തര്‍ പ്രദേശ് മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തില്‍ സ്‌പിരിറ്റെത്തുന്നത്. സ്‌പിരിറ്റിന്റെ വില 48 ല്‍ നിന്നും 72ലെത്തി. ചേര്‍ത്തല വാരനാട്ടുളള മക്‌ഡവല്‍ കമ്പനിയില്‍ നേരത്തെ സ്‌പിരിറ്റുല്‍പ്പാദിപ്പിച്ച് മദ്യം നിര്‍മിച്ചിരുന്നെങ്കിലും 2009 ല്‍ ഇത് നിലച്ചു. ഇപ്പോള്‍ പുറത്തുനിന്നുളള സ്‌പിരിറ്റിനെ ആശ്രയിച്ചാണ് മദ്യ നിര്‍മാണം നടക്കുന്നത്.