ശോഭ അന്നമ്മ ഈപ്പൻ ഹൈക്കോടതി ജഡ്ജി : അഭിഭാഷകരിൽ നിന്ന് ഹൈക്കോടതി ജഡ്ജിയാകുന്ന നാലാമത്തെ വനിത

കൊച്ചി: ഹൈക്കോടതി അഭിഭാഷക ശോഭ അന്നമ്മ ഈപ്പനെ ഹൈക്കോടതി ജഡ്ജിയായി രാഷ്ട്രപതി നിയമിച്ചു. പുതിയ നിയമനത്തോടെ ചരിത്രത്തിലാദ്യമായി ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം ഏഴായി. ആകെ ജഡ്ജിമാരുടെ എണ്ണം നാൽപതാകും. ഹൈക്കോടതി അഭിഭാഷകരിൽ നിന്ന് ഹൈക്കോടതി ജഡ്ജിയാകുന്ന നാലാമത്തെ വനിതയാണ് ശോഭ അന്നമ്മ ഈപ്പൻ.

1997 മുതൽ 2002 വരെ എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര ഫോറം അംഗമായിരുന്ന ശോഭ അന്നമ്മ ഈപ്പൻ 2002ലാണ് ഹൈക്കോടതിയിൽ പ്രാക്ടിസ് തുടങ്ങിയത്. 2011–16 കാലത്ത് സീനിയർ ഗവൺമെന്റ് പ്ലീഡറായിരുന്നു.

പള്ളുരുത്തി, റാന്നി മുൻ എംഎൽഎ പരേതനായ തോപ്പുപടി ഇടത്തിൽ ഈപ്പൻ വർഗീസിന്റെയും അന്നമ്മയുടെയും മകളാണ്. ലിസ് വുഡ് പ്രോഡക്ട്സ് ഉടമ ഫോർട്ടുകൊച്ചി പയ്യമ്പള്ളി പി.ടി.വർഗീസാണ് ഭർത്താവ്. ‌മക്കൾ: ഷാരൺ ലിസ് വർഗീസ്, തോമസ് വർഗീസ്. മരുമകൻ: ആരോമൽ സാജു കുന്നത്ത്.

Share
അഭിപ്രായം എഴുതാം