ഭീകരബന്ധം: കശ്മീരില്‍ പ്രഫസറെ പിരിച്ചു വിട്ടു

ശ്രീനഗര്‍: ഭീകര സംഘടനകളുമായുള്ള ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്നു കശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ അടക്കം മൂന്നു ജീവനക്കാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. ഒരു പോലീസുകാരനും ഒരു അധ്യാപകനുമാണ് മറ്റുള്ളവര്‍.

ഭീകരവാദ ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ മേയ് മാസത്തിനു ശേഷം പിരിച്ചുവിടപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം ഇതോടെ 36 ആയി. ഭരണഘടനയുടെ 3111(2)(സി) വകുപ്പ് പ്രകാരമാണ് നടപടി.സോപോര്‍ സ്വദേശിയായ കെമിസ്ട്രി പ്രഫസര്‍ അല്‍ത്താഫ് ഹുസൈൻ പണ്ഡിറ്റ്, ദോഡ സ്വദേശിയായ പോലീസുകാരന്‍ ഗുലാം റസൂല്‍, ലോലാബില്‍ നിന്നുള്ള സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് മഖ്ബൂല്‍ ഹജാം എന്നിവരെയാണ് പുതുതായി പിരിച്ചുവിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →