മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് അറസ്റ്റിൽ

കോഴിക്കോട്: . മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. 2022 മെയ് 12 ന് രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെയാണ് സംഭവം. സജാദിന്റെ നിലവിളി കേട്ട് ഇവരുടെ വീട്ടിലെത്തിയ അയൽവാസികൾ കണ്ടത് സജാദിന്റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് . അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ദേഹത്ത് ചെറിയ മുറിവുകൾ ഉണ്ടെന്നും കൂടുതൽ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്നര വർഷം മുൻപാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസർഗോഡ് ചെറുവത്തുർ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതൽ സജാദും വീട്ടുകാരും ഷഹാനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനയും ഭർത്താവും വാടകക്ക് താമസിക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →