റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്റെ തൊഴിൽ എന്റെ അഭിമാനം: നാദാപുരത്ത് സർവ്വേ തുടങ്ങി

May 13, 2022 - 4:28 pm

എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിനിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിൽ വാർഡ് തല സർവ്വേ ആരംഭിച്ചു. അഭ്യസ്ഥ വിദ്യരായവരുടെയും അല്ലാത്തവരുടെയും തൊഴിൽ ശക്തി, സാധ്യതകൾ, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് സർക്കാറിന്റെയും ധനകാര്യ ഏജൻസികളുടെയും പിന്തുണ, നിലവിലുള്ള സംരംഭകരുടെ നൈപുണ്യ വികസനം തുടങ്ങിയ കാര്യങ്ങളിൽ ഗ്രാമപഞ്ചായത്ത്‌ 14 ആം പഞ്ചവത്സര പദ്ധതിയിൽ ഏറെ പ്രധാന്യം നൽകാൻ തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വി. മുഹമ്മദലി സർവേയുടെ പഞ്ചായത്ത്‌തല ഉദ്ഘാടനം നിർവഹിച്ച് പറഞ്ഞു. 

ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.കെ. നാസർ, എം.സി. സുബൈർ, ഹാരിസ്‌ മാത്തോട്ടത്തിൽ, എ.ടി.കെ. രതി എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *