ജിഎസ്ടി നല്‍കിയ ബില്‍ കൈയിലുണ്ടോ? സമ്മാനം നിങ്ങളെ കാത്തിരിക്കുന്നു

ജിഎസ്ടി അടക്കം പണം നല്‍കി സാധനം വാങ്ങിയ ബില്‍ നിങ്ങളുടെ കൈവശമുണ്ടോ? എങ്കില്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലേക്ക് വരൂ. മെഗാ നറുക്കെടുപ്പുമായി ജിഎസ്ടി വകുപ്പിന്റെ സ്‌റ്റോള്‍ നിങ്ങളെ കാത്തിരിക്കുന്നു. കൈവശമുള്ള ബില്‍ സ്‌റ്റോളില്‍ സൂക്ഷിച്ചിരിക്കുന്ന ബോക്‌സിലേക്ക് ഇടുകയേ വേണ്ടൂ. മേള അവസാനിക്കുന്ന 17 ന് നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഭാഗ്യം ചിലപ്പോള്‍ നിങ്ങള്‍ക്കൊപ്പമാവാം. ബില്‍ കൈവശമില്ലെങ്കിലും പേടിക്കേണ്ട, ഇവിടെനിന്നും ലഭിക്കുന്ന നമ്പറിലേക്ക് വാട്‌സ്ആപ് ചെയ്താലും മതിയാകും.

പൊതുജനങ്ങള്‍ ബില്‍ ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ജിഎസ്ടി വകുപ്പ് ആവിഷ്‌കരിച്ചതാണ് ഈ പദ്ധതി. ഇതിലൂടെ നികുതി തട്ടിപ്പ് ഒരു പരിധിവരെ തടയാനാകുമെന്ന് കണക്കുകൂട്ടുന്നു. കൂടാതെ നികുതി കുടിശികകള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളും ഇവിടെ മുന്നോട്ടുവയ്ക്കുന്നുണ്ട്. നിങ്ങള്‍ക്ക് ലഭിക്കാവുന്ന നികുതി ഇളവുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും ഇവിടെനിന്നും ലഭിക്കും. നികുതി തട്ടിപ്പിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കും പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന തുകയുടെ 20 ശതമാനമാണ് പാരിതോഷികമായി വിവരം നല്‍കുന്ന ആള്‍ക്ക് ലഭിക്കുന്നത്. ഇതടക്കം നികുതിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും സ്‌റ്റോളില്‍നിന്നും ഉത്തരം ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →