താജ്മഹല്‍ ഭൂമി ജയ്പുര്‍ രാജകുടുംബത്തിന്റേതെന്ന് ബി.ജെ.പി. എം.പി.

ജയ്പുര്‍: താജ്മഹല്‍ സ്ഥിതിചെയ്യുന്ന സ്ഥലം ജയ്പുര്‍ രാജകുടുംബത്തിന്റേതായിരുന്നെന്നും മുഗള്‍ ഭരണാധികാരികള്‍ പിന്നീട് കൈയേറുകയായിരുന്നെന്നും രാജസ്ഥാനില്‍നിന്നുള്ള ബി.ജെ.പി. എം.പി. ദിയാ കുമാരി.ഹിന്ദുദേവതകളുടെ വിഗ്രഹമുണ്ടോയെന്നു പരിശോധിക്കാന്‍ താജ്മഹലിലെ 20 മുറികള്‍ തുറക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചാണ് ജയ്പുര്‍ രാജകുടുംബാംഗം കുടിയായ ദിയാകുമാരിയുടെ പ്രസ്താവന.താജ്മഹലിലെ നിരവധി മുറികള്‍ ആര്‍ക്കും പ്രവേശനമില്ലാതെ അടച്ചിട്ടിരിക്കുകയാണെന്നും അവയിലെന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു. ഉത്തര്‍പ്രേദശിലെ അയോധ്യ ജില്ലയുടെ മാധ്യമചുമതലയുള്ള ബി.ജെ.പി. നേതാവ് രജനീഷ് സിങ്ങാണു ഹൈക്കോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →