റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രൂപ കയറി; 77.32 ആയി

May 11, 2022 - 4:04 pm

മുംബൈ: ഇടിവില്‍നിന്നു കരകയറി രൂപ. ഡോളറിനെതിരെ 77.32 എന്ന നിലയിലാണ് ചൊവ്വാഴ്ച അവസാനിച്ചത്. കഴിഞ്ഞ സെഷനിലെ എക്കാലത്തെയും താഴ്ന്ന നിലയില്‍നിന്നാണ് നേരിയ തിരിച്ചുവരവ്. യുഎസ് ഡോളറിനെതിരെ 12 െപെസ ഉയര്‍ന്നാണ് ഇന്നലെ 77.32 ല്‍ എത്തിയത്. പ്രാദേശിക കറന്‍സികളിലെ കുതിച്ചുചാട്ടവും ക്രൂഡ് ഓയില്‍ വിലയിലെ ഇടിവും രണ്ട് ദിവസത്തെ തുടര്‍ച്ചയായ നഷ്ടം ഒഴിവാക്കി. എന്നിരുന്നാലും, ദുര്‍ബലമായ ആഭ്യന്തര ഇക്വിറ്റികളും നിരന്തരമായ വിദേശ ഫണ്ട് ഒഴുക്കും നേട്ടത്തെ നിയന്ത്രിച്ചതായി ഫോറെക്സ് വ്യാപാരികള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *