ഇലക്ട്രീഷ്യൻമാർക്കുള്ള തൊഴിൽ മേള മേയ് 10ന്

സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പരിശീലനം ലഭിച്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഇലക്ട്രീഷ്യൻമാരുടെ തൊഴിൽ മേള തിരുവനന്തപുരത്ത് മേയ് 10ന് നടക്കും. അനർട്ടാണ് മേള സംഘടിപ്പിക്കുന്നത്. ഇരുപതോളം സോളാർ ഡെവലപ്പേഴ്‌സ് പരിശീലനം ലഭിച്ചവരെ റിക്രൂട്ട് ചെയ്യുന്നതിനായി മേളയിൽ പങ്കെടുക്കും. പരിശീലനം ലഭിച്ച ഐ.ടി.ഐ. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കും നിലവിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്യുന്നവർക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം. സ്ഥിരം തസ്തികയിലേക്കോ, ഓരോ പ്രവർത്തികൾക്ക് പ്രത്യേകം കരാർ അടിസ്ഥാനത്തിലോ ജോലി തെരെഞ്ഞെടുക്കാം. അനെർട്ട് പരിശീലനം ലഭിച്ച, മുൻകൂട്ടി രജിസ്‌ട്രേഷൻ ചെയ്യാൻ പറ്റാത്തവർക്കും സ്‌പോട് രജിസ്‌ട്രേഷന് അവസരമുണ്ട്. തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് വനിതാ കോളേജിൽ രാവിലെ 10 മണി മുതൽ 5 മണി വരെയാണ് പരിപാടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →