തൃശൂര്‍ നഗരം പൂരലഹരിയില്‍

തൃശൂര്‍ ; തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്‌ 08/05/22 രാത്രി എട്ടുമണിയോടെ ആരംഭിച്ചു. ആദ്യം പാറമേക്കാവ്‌ വിഭാഗവും പിന്നീട്‌ തിരുവമ്പാടി വിഭാഗവും വെടിക്കെട്ടുനടത്തി. സാമ്പിള്‍ വെടിക്കെട്ടുകാണാന്‍ റൗണ്ടിന്റെ കിഴക്കേഭാഗത്ത്‌ നെഹൃപാര്‍ക്കുമുതല്‍ ഇന്ത്യന്‍ കോഫിഹൗസ്‌ വരെ ജനങ്ങള്‍ക്ക്‌ പ്രവേശനം അനുവദിച്ചിരുന്നു. വൈകിട്ട സ്വരാജ്‌ റൗണ്ട്‌ പൂര്‍ണമായി അടച്ചുകെട്ടി ജനങ്ങളെ നിയന്ത്രിച്ചത്‌ പ്രതിഷേധത്തിനിടയാക്കി.

തുടര്‍ന്ന്‌ ദേവസ്വങ്ങള്‍ ഒരുമിച്ച്‌ പ്രതിഷേധം ജില്ലാ കളക്ടറെയും പോലീസിനെയും അറിയിച്ചു. ജില്ലയിലെ മന്ത്രിമാരായ കെ.രാജന്‍, കെ രാധാകൃഷ്‌ണന്‍ എന്നിവരും സ്ഥലത്തെത്തി ചര്‍ച്ച നടത്തി. ആര്‍ക്കും കാണാനല്ലെങ്കില്‍ സാമ്പിള്‍ വെടിക്കെട്ട നടത്തുന്നതെന്തിനെന്ന ചോദ്യം ദേവസ്വങ്ങള്‍ ഉന്നയിച്ചു. കാണാന്‍ ആളില്ലെങ്കില്‍ സാമ്പിള്‍ പൊട്ടിക്കുന്നില്ലെന്നും തങ്ങള്‍ പിരിയുകയാണെന്നും ദേവസ്വങ്ങള്‍ നിലപാടെടുത്തു.

പെസോ നല്‍കിയ നിര്‍ദ്ദേശത്തിനനുസരിച്ചുളള നിയന്ത്രണമാണ്‌ ഇത്തവണ ഏര്‍പ്പെടുത്തിയതെന്ന്‌ പോലീസ്‌ വിശദീകരിച്ചു. ഒടുവില്‍ സാമ്പിള്‍ വെടിക്കെട്ട്‌ പൊട്ടിക്കാനും നാളെ യോഗം ചേര്‍ന്ന്‌ ബാക്കി കാര്യങ്ങളില്‍ തീരുമാനം എടുക്കാനും ധാരണയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →