ന്യൂഡല്‍ഹി: ടെലികോം റെഗുലേറ്റര്‍ ട്രായ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2021 ഡിസംബര്‍ പാദത്തില്‍ ടെലികോം സേവന ദാതാക്കളുടെ മൊത്ത വരുമാനം 2.64 ശതമാനം ഇടിഞ്ഞ് 69,695 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ടെലികോം സേവന ദാതാക്കളുടെ (ടിഎസ്പി) മൊത്ത വരുമാനം 71,588 കോടി രൂപയായിരുന്നുവെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വ്യാഴാഴ്ച പുറത്തിറക്കിയ ത്രൈമാസ പ്രകടന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



