ന്യൂയോര്‍ക്ക്/ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ ലോകമൊന്നടങ്കം ഒന്നരക്കോടിയിലധികം ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). ലോകത്തെ കോവിഡ് മരണങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. 47 ലക്ഷത്തോളം പേര്‍ മരിച്ചെങ്കിലും യഥാര്‍ഥ മരണസംഖ്യ ഇന്ത്യ മറച്ചുവച്ചിരിക്കുകയാണെന്നും ഡബ്ല്യു.എച്ച്.ഒ. 2020 ജനുവരി മുതല്‍ 2021 ഡിസംബര്‍ 31വരെയുള്ള കാലയളവിലെ മരണക്കണക്കാണു ഡബ്ല്യു.എച്ച്.ഒ. പുറത്തുവിട്ടത്. വിവിധ രാജ്യങ്ങളിലെ നിലവിലെ കണക്കനുസരിച്ച് 54 ലക്ഷം മാത്രമാണ് കോവിഡ് ബാധിച്ചുള്ള മരണം. ഇതിനു കടകവിരുദ്ധമാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. നിലവില്‍ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടി ആളുകള്‍ െവെറസ്ബാധിതരായി മരണത്തിനു കീഴടങ്ങിയെന്നു ഡബ്ല്യു.എച്ച്.ഒ. പറയുന്നു. ഒന്നരക്കോടിയിലധികമാണ് ആഗോളതലത്തിലെ യഥാര്‍ഥ മരണസംഖ്യ. ലോകത്തെ ആകെ കോവിഡ് മരണങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. റിപ്പോര്‍ട്ടിന് ആധാരമായ കാലയളവില്‍ 47 ലക്ഷത്തോളം പേര്‍ ഇന്ത്യയില്‍ മാത്രം മരിച്ചു. എന്നാല്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് രാജ്യത്തെ ആകെ മരണം അഞ്ചുലക്ഷത്തോളം മാത്രമാണ്. സര്‍ക്കാരിന്റെ കണക്കുകളിലുള്ളതിന്റെ ഒന്‍പതു മടങ്ങാണ് ഇന്ത്യയിലെ യഥാര്‍ഥ മരണസംഖ്യയെന്നും ഡബ്ല്യു.എച്ച്.ഒ. റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ലോകാരോഗ്യസംഘടനയുടെ വാദങ്ങള്‍ ഇന്ത്യ നിരാകരിച്ചു. ശാസ്ത്രീയവും കൃത്യവുമായ രീതിയിലാണ് രാജ്യം കോവിഡ് മരണക്കണക്ക് നിശ്ചയിക്കുന്നത്.
കോവിഡ് മഹാമാരിയില്‍ ഒന്നരക്കോടിയിലധികം ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന
