കുന്നംകുളം : കുന്നംകുളത്തെ പെട്രോള്‍ പമ്പില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. പഴുന്നാന സ്വദേശി പാറത്തുവീട്ടില്‍ അനസി(19) നാണ് കുത്തേറ്റത് സംഭവത്തില്‍ ചെറുകുന്ന് സ്വദേശിയായ പ്രദീപിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. പട്ടാമ്പി റോഡിലെ പമ്പിലാണ് സംഘര്‍ഷമുണ്ടായത് . ബൈക്ക് ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.