റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദിയ ജോസഫിനെ ആദരിച്ചു

May 2, 2022 - 5:28 pm

കോട്ടയം: കോട്ടയത്തിന്റെ ബുള്ളറ്റ് ഗേൾ ദിയ ജോസഫിനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്തെ  പ്രദർശന – വിപണന മേളയിൽ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ വെച്ചാണ് ആദരിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടോജോ.എം.തോമസ് ദിയയെ പൊന്നാടയണിയിച്ചു.കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം    ബുള്ളറ്റ് വർക്ക്ഷോപ്പ് നടത്തുന്ന പിതാവ്
ജോസഫ് ഡൊമിനിക്കിനെ ജോലികളിൽ  സഹായിക്കുന്ന ദിയ ഇപ്പോൾ ബുള്ളറ്റ് റിപ്പയറിംഗിൽ   കൂടുതൽ പരിശീലനം നേടുകയാണ്  . നിലവിൽ  ബുള്ളറ്റിന്റെ ഓയിൽ മാറ്റുകയും   ജനറൽ സർവീസിംഗ് ജോലികളും ചെയ്യുന്ന ദിയ കാഞ്ഞിരപ്പള്ളി അമൽജ്യോതി  കോളജിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിനിയാണ്.
 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *