വടക്കാഞ്ചേരി : ഉത്രാളിക്കാവിലെ പുരാതന ക്ഷേത്ര സോപാനവും ഊട്ടുപുരയും മതില്‍ക്കെട്ടും ഉള്‍പ്പടെയുളള പൈതൃകം നിലനിര്‍ത്തിക്കൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് പുരാവസ്‌തുവകുപ്പ് സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്‌റ്റ് കെ.മൂര്‍ത്തീശ്വരി അറിയിച്ചു. ഉത്രാളിക്കാവ് ഉപദേശ സമിതിയുടെ അപേക്ഷ പ്രകാരം ഉത്രാളിക്കാവ് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍.
പുരാവസ്‌തുവകുപ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനായി 75 ലക്ഷം രൂപ ചെലവഴിക്കും.ഉത്രാളിക്കാവ് ക്ഷേത്രം ഉള്‍പ്പടെ കേന്ദ്ര പുരാവസ്‌തുവകുപ്പിന്റെ കീഴിലുളള ജില്ലയിലെ ആറ് ക്ഷേത്രങ്ങള്‍ പഴയ തനിമയും പൈതൃകവും നിലനിര്‍ത്തി പുനര്‍ നിര്‍മിച്ച് സംരക്ഷിക്കുമെന്നും അവര്‍ പറഞ്ഞു. ക്ഷേത്രത്തിലെത്തിയ കെ.മൂര്‍ത്തീശ്വരിയെ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.

