മമ്മുക്ക ഓരായിരം നന്ദി – ജനഗണമനയുടെ സംവിധായകൻ ഡിജോ ജോസ്

ഡ്രൈവിംഗ് ലൈസന്‍സിനുശേഷം പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ചിത്രമാണ് ജനഗണമന.ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതികള്‍ തുറന്നു കാട്ടുന്ന ജനഗണമന നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിലൂടെ നിരവധി ചോദ്യങ്ങള്‍ പ്രേക്ഷകരോട് ചോദിക്കുന്നുണ്ട്. സിനിമ കാണുന്നവരോട് സ്വയം ചിന്തിക്കാന്‍ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുടെ ജനഗണമന പറയാതെ പറയുന്നു.

സിനിമയ്ക്ക് കിട്ടുന്ന കയ്യടിക്ക് താന്‍ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂക്കയ്ക്കാണെന്ന് ഡിജോ ജോസ് ആന്റണി പറയുന്നു.മമ്മൂക്കയുടെ നരേഷനോടെ ജനഗണമന സിനിമ തുടങ്ങാന്‍ സാധിച്ചു. മമ്മൂക്കയോട് ഒരായിരം നന്ദി പറയുന്നു ഈ അവസരത്തില്‍… ഒരുപാട് സന്തോഷം,’-ഡിജോ ജോസ് ആന്റണി കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →