ആണിനെ വേട്ടയാടുന്ന മനോഭാവം മാറ്റണമെന്ന്‌ രാഹുല്‍ ഈശ്വര്‍

കൊച്ചി: അവള്‍ക്കൊപ്പം എന്നുപറയുന്നത്‌ അവനൊപ്പം അല്ല എന്നാകുന്നില്ല. മീ ടു പോലെതന്നെ പ്രധാനമാണ്‌ മെന്‍ ടുവും എന്ന്‌ രാഹുല്‍ ഈശ്വര്‍ . നിര്‍മാതാവും നടനുമായ വിജയ്‌ ബാബുവിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസിന്റെ പ്രതികരണമെന്നനിലയിലാണ്‌ രാഹുല്‍ ഈശ്വറിന്റെ പ്രസ്‌താവന . തൊഴിലിടത്തെ പ്രശ്‌നങ്ങള്‍, ജോലിഭാരം, മാനസിക സമ്മര്‍ദ്ദം, ഇതെല്ലാം പുരുഷന്മാരും അനുഭവിക്കുന്നുണ്ട്. അച്ഛനും സഹോദരനും ആണ്‍ സുഹൃത്തുക്കളുമൊക്കെ നമുക്കുമുണ്ട്‌ .

പെണ്‍കുട്ടിക്ക്‌ നീതികിട്ടണം.എന്നാല്‍ ആണിനെ വേട്ടയാടുകയെന്ന മനോഭാവം മാറ്റണമെന്നും രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു. ഇയാള്‍ കുറ്റാരോപിതന്‍ മാത്രമാണ്‌. കോടതി പറഞ്ഞാല്‍ മാത്രമേ തെറ്റുകാരനാവുന്നുളളു. പുരുഷന്‌ ഒരുതരത്തിലും നീതി കൊടുക്കരുതെന്നാണല്ലോ. പരാതി നല്‍കേണ്ടത്‌ നീതിക്കു വേണ്ടിയാണ്‌ മറിച്ച്‌ പബ്ലിസിറ്റിക്കുവേണ്ടിയല്ല. സിനിമാ മേഖലയില്‍ ചൂഷണങ്ങള്‍ നടക്കുന്നുണ്ട്‌. എന്നാല്‍ വ്യാജ പരാതികളും ഉണ്ടാവുന്നുണ്ട്‌. നിയമങ്ങള്‍ സ്‌ത്രീ പക്ഷമാവണം. എന്നാല്‍ പുരുഷ വിരോധമാവരുത്‌. പുരുഷന്മാരുടെ കുടുംബത്തിലെ സ്‌ത്രീകള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്‌ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഇത്തരം കേസുകളില്‍ ദുരിതം അവനുമാത്രമാണെന്നും അവള്‍ പലപ്പോഴും ഒളിഞ്ഞിരുന്നുകൊണ്ട്‌ എല്ലാം കണ്ട്‌ ആസ്വദിക്കുകയാണ്‌. അവള്‍ക്ക്‌ നീതിയല്ല നെഗറ്റീവ്‌ പബ്ലിസിറ്റിയാണ്‌ വേണ്ടതെന്ന നിലപാട്‌ ശരിയല്ല. ആരോപണ വിധേയനായ പുരുഷന്‍ പട്ടിണികിടന്ന്‌ മരിക്കണോ,അവന്‍ ജോലിയില്ലാതെ നടക്കണോ, അവന്റെ കുട്ടികളെ അധിക്ഷേപിക്കുന്നത്‌ സഹിക്കണോ? കേസില്‍ പ്രതി കുറ്റക്കാരനാണെന്ന്‌ കോടതി വിധിക്കുന്നതുവരെ പുരുഷന്റെ പേരും വെളിപ്പെടുത്താതിരുന്നുകൂടെ. രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →