കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിനുളള കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടും

തിരുവനന്തപുരം ; കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിനുളള കാലാവധി 2022 മെയ്‌ 1 മുതല്‍ ഒരു വര്‍ഷത്തക്കുകൂടി നീട്ടുമെന്ന്‌ മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.കാട്ടുപന്നികള്‍ ആവാസ വ്യവസ്ഥയിലെ അവിഭാജ്യ ഘടകമായതിനാല്‍ അവയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിരാശാജനകമാണ്‌ . അത്‌ അംഗീകരിക്കാന്‍ കഴിയുന്നതല്ല.

ഉത്തരാഖണ്ഡ്‌ ,ബീഹാര്‍, സംസ്ഥാനങ്ങള്‍ക്ക്‌ 2016ല്‍ ഒരു വര്‍ഷത്തേക്ക്‌ നല്‍കിയ അനുമതിപോലെ കേരളത്തിന്‌ ലഭിച്ചാല്‍ ജനങ്ങള്‍ക്ക്‌ ആശ്വാസമാകും കേന്ദ്രം തുടര്‍ച്ചയായി നിഷേധാത്മക നിലപാടാണ്‌ സ്വീകരിച്ചുവരുന്നതെങ്കിലും നിയമം അനുവദിക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →