തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ ഒരാഴ്‌ചക്കകം പരിഹരിക്കുമെന്ന് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും കാര്യമായ പുരോഗതി ഇല്ല. അതേസമയം സമരത്തിന്റെ ഭാഗമായി ബോര്‍ഡ് മുറിയിലേക്ക് തളളിക്കയറിയ 19 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കി തുടങ്ങി. വിവിധ ജില്ലകളിലുളളവരാണ് സമരത്തില്‍ പങ്കെടുത്തത്. ഏപ്രില്‍ 30 നകം വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.
ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ബോര്‍ഡ് വീണ്ടും നിലപാട് കടുപ്പിച്ചത്. യഥാസമയം വിശദീകരണം നല്‍കിയില്ലങ്കില്‍ നടപ്‌ടക്കാണ് ബോര്‍ഡ് തീരുമാനം. സ്ഥലം മാറ്റിയ നേതാക്കളായ ഹരികുമാര്‍, സുരേഷ്‌കുമാര്‍ എന്നിവര്‍ ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ അനധികൃതമായി ഹാജരാകാത്തതിന് നടപടിക്ക് ബോര്‍ഡ് ആലോചിക്കുന്നുണ്ട്. അതേസമയം അസോസിയേഷനും സമരം ശക്തിപ്പെടുത്തുകയാണ്. ചട്ടപ്പടി ജോലിക്കും ബോര്‍ഡിന് മുന്നില്‍ അനിശ്ചിതകാല സമരത്തിനും തീരുമാനിച്ചിട്ടുണ്ട്.

