സംസ്ഥാനത്ത്‌ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു

തിരുവനന്തപുരം : മറ്റ്‌ സംസ്ഥാനങ്ങളില്‍ കോവിഡ്‌ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനവങ്ങള്‍ ഊര്‍ജിത്മാക്കണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്‌.. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംസ്ഥാനം ജാഗ്രതതുടരുമെന്നും മന്ത്രി അറിയിച്ചു. കൊച്ചിയില്‍ മാത്രമാണ്‌ ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ദ്ധിക്കുന്നത്‌ എവിടെയെങ്കിലും കോവിഡ്‌ കേസുകള്‍ ഉയരുന്നുിവെങ്കിലോ ക്ലസ്‌റ്ററുകള്‍ രൂപപ്പെടുന്നുവെങ്കിലോ സംസ്ഥാന തലത്തില്‍ അറിയിക്കണമെന്നും അവര്‍ പറഞ്ഞു.

തുടര്‍ച്ചയായി അവലോഹന യോഗങ്ങള്‍ ചേര്‍ന്ന്‌ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്‌സിനേഷന്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ കോവിഡ്‌ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ്‌ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്‌. ഭീതി പടര്‍ത്തുന്ന സാഹചര്യം നിലവിലി്‌ല്ല. നിലവില്‍ ഒരിടത്തും ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടില്ല. സംസ്ഥാനത്ത്‌ 2022 ഏപ്രില്‍ 25 തിങ്കളാഴ്‌ച 255 കേസുകളാണ്‌ ആകെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുളളത്‌.325 പേര്‍ രോഗമുക്തി നേടി. ആകെ 1812 പേരാണ്‌ ചികിത്സയിലുളളത്‌. ഒരു വലിയ തരംഗം മുന്നില്‍ കാണുന്നില്ലെങ്കിലും സംസ്ഥാനത്ത്‌ ജാഗ്രത തുടരണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന ജില്ലാ തലങ്ങളില്‍ അവബോധം ശക്തിപ്പെടുത്തണം. മാസ്‌ക്‌ ധരിക്കുന്നത്‌ നിര്‍ബന്ധമാണ്‌. .അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന്‌ കാരണമാകും. കോവിഡ്‌ വര്‍ദ്ധിച്ചാല്‍ പ്രായമായവരെ ബാധിക്കാന്‍ സാധ്യതയുളളതിനാല്‍ പ്രിക്വേഷന്‍ ഡോസ്‌ നല്‍കാന്‍ പ്രോത്സാഹിപ്പിക്കണം. വാക്‌സിനേഷന്‍ പരമാവധി ആളുകളില്‍ എത്തിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച്‌ കുട്ടികളുടെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തണം. സ്വകാര്യ ലാബുകളും ആശുപത്രികളും കോവിഡ്‌ പരിശോധനക്ക്‌ അമിത ചാര്‍ജ്‌ ഈടാക്കുന്നതായി പരാതിയുണ്ട്‌. കൂടിയ നിരക്കില്‍ പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

എന്‍എച്ച്‌എം സ്റ്റേറ്റ്‌ മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ ഡയറക്ടര്‍ ഡോ.വി.ആര്‍.രാജു,അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓപീസര്‍മാര്‍എന്‍എച്ച്‌എം പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →