ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ ബോറിയ മജുംദാറിന് ബി.സി.സി.ഐ. രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയുള്ള മെസേജുകള്‍ അയച്ച സംഭവത്തിലാണു നടപടി.
സാഹ പരാതി നല്‍കിയതിനെ തുടര്‍ന്നു ബി.സി.സി.ഐ. കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നംഗ സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറര്‍ അരുണ്‍ സിങ് ധൂമല്‍, ബോര്‍ഡ് അംഗം പ്രഭ്തേജ് സിങ് ഭാട്ടിയ എന്നിവരാണു മൂന്നംഗ കമ്മിറ്റിയിലുണ്ടായിരുന്നത്. അഭിമുഖം നല്‍കണമെന്നാവശ്യപ്പെട്ട് ബോറിയ അയച്ച മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട സാഹ ട്വീറ്റ് ചെയ്തിരുന്നു. വിരേന്ദര്‍ സേവാഗ് ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ സാഹയ്ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.