ഡല്‍ഹിക്ക് ഒന്‍പത് വിക്കറ്റ് ജയം

മുംബൈ: പഞ്ചാബ് കിങ്സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ഒന്‍പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 115 റണ്ണിന് ഓള്‍ഔട്ടായി.മറുപടി ബാറ്റ് ചെയ്ത ഡല്‍ഹി കളി തീരാന്‍ 57 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 30 പന്തില്‍ ഒരു സിക്സറും 10 ഫോറുമടക്കം 60 റണ്ണുമായിനിന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, സര്‍ഫ്രാസ് അഹമ്മദ് (13 പന്തില്‍ പുറത്താകാതെ 12) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. ഓപ്പണര്‍ പൃഥ്വി ഷായാണു (35 പന്തില്‍ 41) പുറത്തായത്.

23 പന്തില്‍ 32 റണ്ണെടുത്ത വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും 15 പന്തില്‍ 24 റണ്ണെടുത്ത നായകനും ഓപ്പണറുമായ മായങ്ക് അഗര്‍വാളുമാണ് പഞ്ചാബിനെ 100 കടത്തിയത്. വാലറ്റക്കാരന്‍ രാഹുല്‍ ചാഹാര്‍ (12 പന്തില്‍ ഒരു സിക്സറും ഫോറുമടക്കം 12), ഷാരൂഖ് ഖാന്‍ (20 പന്തില്‍ 12) എന്നിവരാണു രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. മുസ്താഫിസുര്‍ റഹ്മാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →