വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചു. ഡല്‍ഹി ദുരന്ത നിവാരണ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, റവന്യൂ മന്ത്രി കൈലാഷ് ഗഹ്ലോട്ട്, ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. നിലവില്‍ സ്‌കൂളുകള്‍ അടയ്ക്കേണ്ട ആവശ്യമില്ലെന്നാണ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടരും. മാര്‍ക്കറ്റുകള്‍ മെട്രോസ്റ്റേഷനുകള്‍ എന്നിങ്ങനെ പൊതുസ്ഥലങ്ങളില്‍ കൊവിഡ് പരിശോധന ശ്കതമാക്കും. വാക്സിനേഷന്‍ കൂട്ടാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളിലായി കൊവിഡ് കേസുകള്‍ കൂടി വരുന്നതിനെ തുടര്‍ന്നാണ് ബുധനാഴ്ച യോഗം ചേര്‍ന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →