ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചു. ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള വ്യാപാര വിപണികളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചതിനൊപ്പമാണ് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തിലും ഭേദഗതി വരുത്തിയിരിക്കുന്നത്. കോവിഡ് പടര്‍ന്നുപിടിച്ചതോടെയാണ് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മുന്‍പ് മാറ്റം വരുത്തിയത്. എന്നാല്‍ നിലവില്‍ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും യാത്ര നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതും ഓഫീസുകളുടെ പ്രവര്‍ത്തന സമയം സാധാരണ നിലയിലാകാന്‍ തുടങ്ങിയതുമാണ് ബാങ്കിങ് സമയം വീണ്ടും പരിഷ്‌കരിക്കാനുള്ള കാരണം.
ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു
