ഖത്തര്‍ എയര്‍ വെയ്‌സിന്റെ ഹോട്ടല്‍ ബുക്കിംഗ്‌ വിന്റോ വീണ്ടും പ്രവര്‍ത്തന സജ്ജമായി

ഖത്തര്‍ : ഖത്തര്‍ എയര്‍ വെയ്‌സിന്റെ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്കവർ ഖത്തര്‍ വെബ്‌സൈറ്റില്‍ ഓണ്‍ അറൈവല്‍ വിസക്കാര്‍ക്കുളള ഹോട്ടല്‍ ബുക്കിംഗ്‌ വിന്റോ വീണ്ടും പ്രവര്‍ത്തന സജ്ജമായി. 2022 ഏപ്രില്‍ 14 വ്യാഴാഴ്‌ച മുതലാണ്‌ ഹോട്ടല്‍ ബുക്കിംഗ്‌ ലഭ്യാമയി തുടങ്ങിയത്‌. ഓണ്‍ അറൈവല്‍ വിസയുമായി ബന്ധപ്പെട്ട വവിരങ്ങള്‍ അറിയാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്‌ ലിങ്കാണ്‌ നല്‍കിയിരിക്കുന്നത്‌. ഓരോരാജ്യക്കാര്‍ക്കുമുളള വിസ യോഗ്യതകള്‍ ലഭ്യമാകുന്ന വിസ ഇനങ്ങള്‍ എന്നിവയാണ്‌ മന്ത്രാലയത്തിന്‍രെ ലിങ്കില്‍ ഉളളത്‌.

പൗരത്വവും താമസിക്കുന്ന രാജ്യവും അനുസരിച്ച്‌ വിസ യോഗ്യതകള്‍ വ്യത്യസ്ഥമാണ്‌. ഇന്ത്യ,ഇറാന്‍, പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക്‌ ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസയിലെത്തുമ്പോള്‍ എത്രനാള്‍ ഖത്തറില്‍ താമസിക്കുന്നുവോ അത്രയും ദിവസത്തെ ഹോട്ടല്‍ ബുക്കിംഗ്‌ ഏപ്രില്‍ 14 മുതല്‍ നിര്‍ബന്ധമാണെന്നുളള നിര്‍ദ്ദേശവും ഇതുസംബന്ധിച്ച ഹോട്ടല്‍ ബുക്കിംഗ്‌ വിന്റോയും ഡിസക്കവര്‍ ഖത്തര്‍ കഴിഞ്ഞ ആഴ്‌ച വെബ്‌സൈറ്റില്‍ ചേര്‍ക്കുകയും പിന്നീട്‌ വിന്റോ റദ്ദാക്കുകയും ചെയ്‌തത്‌ വലിയ ആശങ്കകള്‍ക്ക്‌ ഇടയാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →