ഹരിപ്പാട്: ആലപ്പുഴ ആറാട്ടുപുഴയിൽ വീടിന് തീപിടിച്ചു. ആറാട്ടുപുഴ വലിയഴീക്കൽ അയ്യത്തു തെക്കതിൽ വിനോദ് സോമന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഹാൾ കത്തിനശിച്ചു. കഴിഞ്ഞദിവസം രാവിലെ ഏഴരയോടെ ടി വിയിൽ നിന്ന് തീയും പുകയും ഉയരുന്നതാണ് വീട്ടിലുള്ളവർ അദ്യം കാണുന്നത്.
തുടർന്ന് ടി വി വെച്ചിരുന്ന കബോർഡു കത്തി ഹാൾ മുഴുവനായി തീ പടരുകയായിരുന്നു. സോഫയും തുണികളുമെല്ലാം കത്തി ചാമ്പലായി. ചൂടേറ്റ് ജനാലകളുടെ ഗ്ലാസുകളും പൊട്ടി. ഭിത്തിയും വീണ്ടു കീറി. ഓടിക്കൂടിയ പ്രദേശവാസികൾ വെളളവും മറ്റും കോരിയൊഴിച്ചാണ് തീ അണച്ചത്. മുറികളിലേക്ക് തീ പടരാഞ്ഞതാണ് വലിയ അപകടം ഒഴിവാക്കിയത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്