കൊച്ചി : നടിയെ ആക്രമിച്ച കെസില്‍ അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ.ഫിലിപ്പ് ചി .വര്‍ഗീസ്. ആഭ്യന്തര സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. അന്വേഷക സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും അഭിഭാഷകര്‍ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നും പിന്നില്‍ എ.ഡിജിപിഎസ് ശ്രീജിത്താണെന്നും ആറുപേജുളള പരാതിയില്‍ ആരോപിച്ചു.
ദിലീപിന്റെ അഭിഭാഷകരായ അഡ്വ. രാമന്‍പിളളക്കും തനിക്കുമെതിരെ അന്വേഷക സംഘം അപവാദം പ്രചരിപ്പിക്കുകയാണ്. ഇതിന് സൈബര്‍ കുറ്റവാളിയായ സായ് ശങ്കറെ ഉപയോഗിക്കുന്നു. ചില മാധ്യമങ്ങളെയും കൂട്ടുപിടിക്കുന്നു. ഏത് ചാനലിന് സായ്‌ശങ്കര്‍ പ്രതികരണം നല്‍കണമെന്ന് നിശ്ചയിക്കുന്നതും ശ്രീജിത്താണ്. എഡിജിപിയുടെയും ബൈജു പൗലോസിന്റെയും നിര്‍ദ്ദേശപ്രകാരമാണ് സായ് ശങ്കര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയത്. .ഒരു ദൃശ്യമാധ്യമത്തിന്റെ പേരും പരാതിയിലുണ്ട്. ചില ഓഡിയോ ഫയലുകളില്‍ കൃത്രിമംകാണിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നില്‍ അന്വേഷക സംഘമാണെന്നും പരാതിയില്‍ ആരോപിച്ചു.

