പാലക്കാട്: എപ്പുളളിയില്‍ മൂന്നുവയസുകാരനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം . കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. എലപ്പുളളി മണിയേരി സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടില്‍ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. കുഞ്ഞിന്‍രെ മരണം കൊലപാതകമാണെന്ന് പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചുട്ടിപ്പാറ സ്വദേശി ആസിയയാണ് അറസറ്റിലായത്. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ കുട്ടിയുടെ മാതാവിനെയും ജ്യേഷ്‌ഠ സഹോദരിയെയും കസബപോലീസ് ചോദ്യം ചെയ്‌തു. ഇതിന് പിന്നാലെയാണ് കൊലപാതക കുറ്റത്തിന് അറസ്‌റ്റ് ചെയ്‌തത്. കുട്ടിയുടെ കഴുത്തില്‍ കുരുക്കുമുറുകിയതിന്റെ പാടുണ്ട്. കൊലപാതകമാണെന്ന് സംശയിച്ചിരുന്നതായും കൂടുതല്‍ അന്വേഷണം വേണമെന്നും പിതൃസഹോദരന്‍ എ.ഹക്കിം പറഞ്ഞു.
2022 ഏപ്രില്‍ 12 ചൊവ്വാഴ്‌ച രാവിലെയാണ് ഷമീര്‍ മുഹമ്മദ്-ആസിയാ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാനെ കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. സ്വാഭാവിക മരണം ആണെന്നായിരുന്നു ആദ്യം കകരുതിയിരുന്നത്. രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധം കെട്ടുകിടക്കുകയായിരുന്നുവെന്നുമാണ് ആസിയാ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഈത്തപ്പഴം വിഴുങ്ങിയതിനെ തുടര്‍ന്നാണ് ബോധം പോയതെന്ന് പറഞ്ഞു.
ഇതോടെ സംശയം തോന്നിയ പോലീസ് ആസിയയെ കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഒപ്പം കുട്ടിയുടെ മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്‌തു. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെയാണ് സംഭവം കൊലപാതകമാണെന്ന സംശയം പോലീസിന് ബലപ്പെട്ടത്.