റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക്‌ 5,000രൂപ പാരിതോഷികം

തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രികളിലെത്തിക്കുന്നവര്‍ക്ക 5000 രൂപ പാരിതോഷികം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്തും നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിജയം കണ്ടതിനെ തുടര്‍ന്നാണ്‌ സംസ്ഥാനത്തും പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നത്‌. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക ,നൂലാമാലകളില്‍ നിന്ന്‌ രക്ഷകരെ ഒഴിവാക്കുക, അവര്‍ക്ക്‌ അംഗീകാരവും പാരിതോഷികവും നല്‍കുക എന്നീ കാര്യങ്ങല്‍ ഉള്‍പ്പെടുത്തിയാണ്‌ കേന്ദ്ര റോഡ്‌ -ഹൈവേ ഗതാഗത മന്ത്രാലയം 2021 ഒക്ടോബറില്‍ പദ്ധതി ആരംഭിച്ചത്‌.

റോഡപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാന്‍ പോലീസ്‌ നടപടിക്രമങ്ങളും നിയമ നടപടികളും ആലോചിച്ച്‌ പലരും മടിക്കാറുണ്ട്‌. നിരവധി പേരുടെ ജീവന്‍ റോഡില്‍ പൊലിയാന്‍ ഇതിടയാക്കുന്നു. ഇതിനൊരു പരിഹാരമെന്നോണമാണ്‌ കേന്ദ്ര സര്‍ക്കാര്‍ പാരിതോഷികം നല്‍കുന്ന ഗുഡ്‌ സമരിറ്റന്‍ പദ്ധതി ആരംഭിച്ചത്‌. രക്ഷകരെ കേസില്‍ നിന്നൊഴിവാക്കാന്‍ 134 എ വകുപ്പുള്‍പ്പെടുത്തി മോട്ടോര്‍ വാഹന നിയമം 2019ല്‍ ഭേതഗതി ചെയ്‌തിരുന്നു. അപകടത്തില്‍ പെടുന്ന ആളെ രക്ഷിക്കുന്ന വ്യക്തി പോലീസില്‍ വിവരം അറിയച്ചാല്‍ പെലീസ്‌ വ്യക്തിക്ക്‌ ഔദ്യോഗിക രസീത്‌ കൈമാറും ഒന്നിലധികം പേര്‍ അപകടത്തില്‍ പെടുകയും ഒന്നിലധികം പേര്‍ ചേര്‍ന്ന് രക്ഷപെടുത്തുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ രക്ഷപെട്ട ഓരോരുത്തര്‍ക്കും 5000 രൂപ എന്നുകണക്കാക്കി രക്ഷിച്ച ഓരോ ആള്‍ക്കും 5,000രൂപ വീതം നല്‍കും.

പദ്ധതി നടപ്പിലാക്കാനായി രൂപീകരിച്ച മേല്‍നോട്ട സമിതി പ്രതിമാസ യോഗം ചേര്‍ന്ന്‌ പാരിതോഷികം നല്‍കേണ്ടവരുടെ പട്ടിക സമര്‍പ്പിക്കും. .പാരിതോഷികം നല്‍കേണ്ടവരെ വിലയിരുത്താന്‍ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ ജില്ലാ തല സമിതികള്‍ വരും ആഭ്യന്തര അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ,അദ്ധ്യക്ഷനും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ട്രാന്‍സ്‌പോര്‍ട്ട കമ്മീഷണര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ്‌ പദ്ധതിയുടെ സംസ്ഥാന തല മേല്‍നോട്ട സമിതി രൂപീകരിച്ചിരിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →