നവാസ് ഷെരീഫ് പാക്കിസ്ഥാനിലേക്ക് മടങ്ങിവരുന്നു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നിന്ന് സ്ഥാനഭ്രഷ്ടനായ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തേക്ക് മടങ്ങിവരുന്നു. നിലവില്‍ ലണ്ടനില്‍ താമസിക്കുന്ന ഫെരീഫ് ഈദിന് ശേഷം പാക്കിസ്ഥാനില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ട് സ്ഥിരീകരിച്ച മുതിര്‍ന്ന പിഎംഎല്‍-എന്‍ നേതാവ് മിയാന്‍ ജാവേദ് ലത്തീഫ് നവാസ് ഷെരീഫിന്റെ മടങ്ങിവരവ് സഖ്യകക്ഷിയിലെ അംഗങ്ങളുമായി സംസാരിക്കുമെന്നും വ്യക്തമാക്കി.ഇമ്രാന്‍ ഖാന്റെ പുറത്താക്കലിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഭരണപ്രതിസന്ധി നിലനില്‍ക്കവെയാണ് ഷെരീഫിന്റെ തിരിച്ചുവരവ്. ഷെരീഫിനെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുമോ എന്ന ചോദ്യത്തിന് എല്ലാ തീരുമാനങ്ങളും കൂട്ടുകക്ഷിയില്‍ ചര്‍ച്ചചെയ്തതിന് ശേഷം മാത്രമെന്ന് മിയാന്‍ ജാവേദ് ലത്തീഫ് വ്യക്തമാക്കി. മെയ് ആദ്യവാരമാണ് പാക്കിസ്ഥാനില്‍ ഈദ് ആഘോഷിക്കുന്നത്.

2017 ല്‍ പനാമ പേപ്പര്‍ കേസില്‍ സുപ്രീം കോടതി ഓഫീസ് പ്രധാനമന്ത്രി പദത്തില്‍നിന്ന് ഷെരീഫിനെ നീക്കം ചെയ്തു ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്ന് 72- കാരനായ ഷെരീഫിനെതിരെ നിരവധി അഴിമതി കേസുകള്‍ ഇമ്രാന്‍ ഖാന്‍ സഒര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. വിദേശത്ത് ചികിത്സാനുമതി നടത്താന്‍ ലാഹോര്‍ ഹൈക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് 2019 ലാണ് ഷെരീഫ് ലണ്ടനില്‍ പോയത്. പാക്കിസ്ഥാനില്‍ നാലാഴ്ചയ്ക്കകം തിരിച്ചെത്തുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയ ഷെരീഫ് പിന്നീട് മടങ്ങിയെത്തിയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →